വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി

  1. Home
  2. Trending

വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി

gold   stolen  


കണ്ണൂർ പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി. കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വർണ്ണം കണ്ടത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നത്. 

കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം. വൈകുന്നേരം ചടങ്ങുകൾക്ക് ശേഷം സ്വർണാഭരണങ്ങൾ അഴിച്ചുവെച്ച് അലമാരയിൽ സൂക്ഷിച്ചിരുന്നെന്നാണ് ആർച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.