ഗുണ്ട നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ ആശുപത്രിയിൽനിന്ന്

  1. Home
  2. Trending

ഗുണ്ട നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ ആശുപത്രിയിൽനിന്ന്

marad aneesh


ഗുണ്ട നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തൃക്കാക്കര പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാപ്പ നിയമം ചുമത്തുന്നതിന് മുന്നോടിയായാണ് നടപടിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഓപ്പറേഷൻ മരട് എന്ന പേരിൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഗുണ്ടകൾക്കെതിരെ നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനീഷിനെ കസ്റ്റഡിയിലെടുത്തത്.