കാർഷിക കടാശ്വസത്തിന് തുകയനുവദിച്ച് സർക്കാർ; അപേക്ഷകൾ ഈ വർഷം അവസാനം വരെ സ്വീകരിക്കും

  1. Home
  2. Trending

കാർഷിക കടാശ്വസത്തിന് തുകയനുവദിച്ച് സർക്കാർ; അപേക്ഷകൾ ഈ വർഷം അവസാനം വരെ സ്വീകരിക്കും

kn balagopal


സംസ്ഥാനത്ത് കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി സഹകരണ രജിസ്‌ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ്‌ അനുവദിക്കുന്നത്‌. ഈ വർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചു കഴിഞ്ഞു. 

വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ നേരത്തെ ഉത്തരവി‌ട്ടിരുന്നു. വ്യക്തിഗത അപേക്ഷകൾ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ ഡിസംബർ 31 വരെ സ്വീകരിക്കും. കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം.