പ്രളയ ദുരിതാശ്വാസത്തുക നല്‍കിയില്ല; സര്‍ക്കാര്‍ വാഹനം ജപ്തി ചെയ്തു

  1. Home
  2. Trending

പ്രളയ ദുരിതാശ്വാസത്തുക നല്‍കിയില്ല; സര്‍ക്കാര്‍ വാഹനം ജപ്തി ചെയ്തു

government vechile


പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു.  എറണാകുളം കളക്ട്രേറ്റില്‍ എത്തിയാണ് വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്.

കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി. രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്ത് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ എത്തി വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്.