ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; കർഷകനും സാധാരണക്കാരനും കഷ്ടപ്പെടുന്നു; ഗവർണർ

  1. Home
  2. Trending

ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; കർഷകനും സാധാരണക്കാരനും കഷ്ടപ്പെടുന്നു; ഗവർണർ

governor


സംസ്ഥാന സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുമ്പോൾ കർഷകനടക്കം ബുദ്ധിമുട്ടിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടനാട്ടിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

'പെൻഷൻ ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് വൻതുക ചെലവിടുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ അവർ പെൻഷൻ അനുവദിക്കുകയാണ്. ഈ നിലയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആഘോഷങ്ങൾക്കായി പണം ധൂർത്തടിക്കുന്നു. പാവപ്പെട്ട കർഷകനും സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്. സർക്കാർ ഏതിനാണ് മുൻഗണന നൽകുന്നതെന്ന് നിങ്ങൾക്ക് കാണാം' ഗവർണർ പറഞ്ഞു.

രാജ്ഭവനിൽ അധിക ചെലവുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാർ അത് നിർത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 'ഞാൻ അവരോട് യാചിക്കുന്നില്ല. രാജ്ഭവനിൽ അധികച്ചെലവാണെങ്കിൽ സർക്കാർ അത് നിർത്തലാക്കട്ടെ' ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.