'രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്ത് പുറത്ത്

  1. Home
  2. Trending

'രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്ത് പുറത്ത്

pinaryi governor


രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വർഷം ഗവർണർ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. 

ഗവർണർ സർക്കാർ പോരിനിടെ, 2020 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാൻ അയച്ച് കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവർത്തകരെ വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാൻറെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.