'ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്'; വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി ഡി സതീശൻ

  1. Home
  2. Trending

'ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്'; വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി ഡി സതീശൻ

vd


ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്.  

നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.