'എഴുതിവച്ചോളൂ,.. പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയാകുന്ന ആളാണിത്'; ഹരീഷ് പേരടി

പികെ ഫിറോസ് പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയാകുമെന്ന് നടന് ഹരീഷ് പേരടി. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ നടന് പിന്തുണയമായി എത്തിയത്.
'എഴുതി വെച്ചോളു ...പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്...പേര്..പികെ ഫിറോസ്..ഫിറോസിന് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍'- എന്ന് ഹരീഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.