ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി
ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് നിര്‍ദേശം. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
“മുമ്പ് ഞങ്ങൾ (ബിജെപി-ജെഡിയു) ഒരുമിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാൽ ഇപ്പോൾ, ഒരിക്കൽ കൂടി എൻഡിഎയിലേക്ക് വന്നിരിക്കുന്നു. ഇനി ഇവിടെ സ്ഥിരമായി ഉണ്ടാകും”- മാധ്യമങ്ങളോട് സംസാരിക്കവെ നിതീഷ് കുമാർ തമാശരൂപേണ പറഞ്ഞു.
ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടോ? എന്ന ചോദ്യത്തിനും ബീഹാർ മുഖ്യമന്ത്രി മറുപടി നൽകി. “2005 മുതൽ ബീഹാറിൻ്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. അന്നുമുതൽ പ്രവർത്തനം തുടരുകയാണ്. അതിനാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. ചർച്ചകളെല്ലാം വളരെ നന്നായി നടന്നു…”- നിതീഷ് കുമാർ കൂട്ടിച്ചേർത്തു.