മഹാരാജാവാണെന്ന തോന്നൽ തനിക്കില്ല; താൻ ജനങ്ങളുടെ ദാസൻ; മുഖ്യമന്ത്രി

  1. Home
  2. Trending

മഹാരാജാവാണെന്ന തോന്നൽ തനിക്കില്ല; താൻ ജനങ്ങളുടെ ദാസൻ; മുഖ്യമന്ത്രി

CM


 

താൻ മഹാരാജാവാണെന്ന തോന്നൽ തനിക്കില്ലെന്നും താൻ എന്നും ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

എസ്എഫ്ഐ പ്രവർത്തകരെ വിമർശിച്ച് സംസാരിക്കുവെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും താൻ മഹാരാജാവാണ് എന്നൊരു തോന്നൽ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിന് മറുപടിയായാണ് ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസനെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്.

കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.