വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത; 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

  1. Home
  2. Trending

വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത; 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

heat and rain


കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണു ചൂട്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി തുടരും. ഇന്നലെ പുനലൂരിലാണ് (40 ഡിഗ്രി സെൽഷ്യസ്) സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളെയും ശനിയാഴ്ചയും കൂടുതൽ പ്രദേശത്ത് മഴ ലഭിക്കും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.