കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു: 8 ഭീകരരെ സൈന്യം വധിച്ചു

  1. Home
  2. Trending

കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു: 8 ഭീകരരെ സൈന്യം വധിച്ചു

Attack


ജമ്മു കാശ്മീരില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം.
ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവില്‍ദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. 
ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ സൈന്യം വ്യക്തമാക്കിയത്. ഹിസ്ബുള്‍ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷൻ തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.