രണ്ട് ചക്രവാതച്ചുഴികൾ; കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

  1. Home
  2. Trending

രണ്ട് ചക്രവാതച്ചുഴികൾ; കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

Rain


കേരളത്തിൽ ഇന്ന് മുതൽ അഞ്ച് ദിവസം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലെർട്ടും ബുധനാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരു ജില്ലിലാണ് ഓറഞ്ച് അലെർട്ട്. അന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട് നൽകിയിട്ടുണ്ട്.

കന്യാകുമാരി മേഖലക്ക് മുകളിലായി നിലവിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തോട് ചേർന്ന്  മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വിവിധ ജില്ലകളിൽ മഴ പ്രതീക്ഷിക്കുന്നത്.  കേരളത്തിൽ  അടുത്ത അഞ്ച്  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായതോ ഇടത്തരം  മഴയ്‌ക്കോ  സാധ്യതയുണ്ടെന്നും നവംബർ 21  മുതൽ 25 വരെയുള്ള തീയതികളിൽ  ഒറ്റപ്പെട്ട ഇടങ്ങളിൽ  ശക്തമായ മഴക്കും നവംബർ 22,  23 തീയതികളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട് നൽകിയിരിക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലെർട്ടും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ യെല്ലോ അലെർട്ടുമുണ്ട്. വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ് ഓറഞ്ച് അലെർട്ടുള്ളത്. എന്നാൽ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലെർട്ട് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലെർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുകയാണ്.