ഈ വർഷം കേരളത്തിൽ പെയ്യുക ശക്തമായ മഴ.. ചൂട് കുറയാതിരുന്നാൽ ചുഴലി കാറ്റ് സാധ്യത

  1. Home
  2. Trending

ഈ വർഷം കേരളത്തിൽ പെയ്യുക ശക്തമായ മഴ.. ചൂട് കുറയാതിരുന്നാൽ ചുഴലി കാറ്റ് സാധ്യത

rain


ഈ വർഷം പകുതി പിന്നിട്ടതോടെ എൽനിനോ പ്രതിഭാസം അവസാനിക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ. എൽനിനോ ദുർബലമാകാൻ തുടങ്ങിയെന്നും ഈ വർഷം ജൂണിലൊ ഓഗസ്റ്റിലൊ ദുർബലമാകും എന്നുമാണ് പ്രവചിക്കപ്പെടുന്നത്. ഈ കാലയളവിൽ ലാ നിനാ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യതയും ഏജൻസി തള്ളിക്കളയുന്നില്ല. 

ഇന്ത്യയിൽ ഇക്കൊല്ലം മൺസൂൺ കഴിഞ്ഞവർഷത്തേക്കാൾ ശക്തി പ്രാപിക്കും. ലാലി നാ പ്രതിഭാസം എത്തിയാൽ ജൂൺ മുതൽ സെപ്റ്റംബർ വരെ പതിവിൽ കൂടുതൽ മഴ ലഭിക്കും. 2023ലെ മൺസൂൺ സീസണിൽ 820 മില്ലിമീറ്റർ മഴയാണ് ഇന്ത്യയിൽ ലഭിച്ചത്. 2024 ൽ ആദ്യ പകുതി വരെ തുടരുകയാണെങ്കിൽ 2024 ചൂട് ഏറിയ വർഷം ആകും എന്നും പ്രവചനം ഉണ്ടായിരുന്നു. 

എന്നാൽ ലാ നിനാ രൂപപ്പെട്ടാൽ താപനില കുറയും. അതേസമയം ഉയർന്ന താപനില തുടരുകയാണെങ്കിൽ തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴയും ഉണ്ടായേക്കാം