വ്യാജ രേഖയുണ്ടാക്കി ബലാത്സംഗ കേസില്‍ ജാമ്യം നേടി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

  1. Home
  2. Trending

വ്യാജ രേഖയുണ്ടാക്കി ബലാത്സംഗ കേസില്‍ ജാമ്യം നേടി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

high court


ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹർജിയിലാണ് നടപടി. സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു.

ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനിൽ വ്യാജമായി തിരുകി കയ്റ്റിയത്.  മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന് വരുത്തുന്നതിനായിരുന്നു ഇത്. വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും  സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി.