വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം; നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

  1. Home
  2. Trending

വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം; നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

crime

വളർത്തു നായ കുരച്ചതിന് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർക്ക് ക്രൂര മർദനം. എറണാകുളം സ്വദേശി വിനോദിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ കുരച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിനിടയാക്കിയത്. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദിച്ചത്.