എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം അസാധാരണ കഥപോലെ തോന്നുന്നു,ഹൈക്കോടതി വിധി പറയാന്‍ മാറ്റി

  1. Home
  2. Trending

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം അസാധാരണ കഥപോലെ തോന്നുന്നു,ഹൈക്കോടതി വിധി പറയാന്‍ മാറ്റി

high court


ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തില്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് വാദം തുടരുന്നതിനിടെ കോടതി ചോദിച്ചു. എഫ്ഐആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.

എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥപോലെ തോന്നുന്നതായും ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് പറഞ്ഞു. 100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നൂറ്റിഒന്നാമത്തെ തവണ സമ്മതമില്ലെങ്കില്‍ ബലാത്സംഗമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം.

തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍നിന്നും വിളിച്ചുവരുത്തിയ കേസിന്റെ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്.