സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകൾക്ക് യെല്ലോ അലർട്ട്

  1. Home
  2. Trending

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകൾക്ക് യെല്ലോ അലർട്ട്

heat


 

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.

പാലക്കാട് ഇന്ന് മാത്രമായി രേഖപ്പെടുത്തിയത് 37 . 4 ഡിഗ്രി താപനിലയാണ്. രണ്ടുദിവസം മുൻപ് 39.4 ഡിഗ്രി വരെ ചൂട് ഉയർന്നെന്ന് കാലാവസ്ഥ വിദഗ്ദർ പറയുന്നു. ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ 40 ഡിഗ്രി ചൂട് കടന്നേക്കും.അന്തരീക്ഷ ഊഷ്മാവ് നിലവിൽ 49 ഡിഗ്രിയിലാണുള്ളത്.

അതേസമയം, കോഴിക്കോട് ഒരു വിദ്യാർഥിക്ക് സുര്യാഘാതമേറ്റു. താമരശേരി സ്വദേശി മുസ്തഫയുടെ കഴുത്തിനാണ് പൊള്ളലേറ്റത്. കോളജിലേക്ക് പോകാൻ ബൈക്കിൽ യാത്രചെയ്യുമ്പോഴായിരുന്നു സുര്യാഘാതമേറ്റത്. വിദ്യാർഥി താമരശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.