8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാം

  1. Home
  2. Trending

8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാം

hot


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്. 

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ  ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില ഉയരാം. കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.