പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95% വിജയം, 77 സ്‌കൂളുകൾക്ക് 100 ശതമാനം

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇയിൽ 75.30% വിജയം. 77 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്- 71.93%, കൊമേഴ്‌സ്- 82.75%
വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക: