സ്ത്രീധനം ആവശ്യപ്പെട്ട് നവ വധുവിനെ ഭർത്താവ് മർദ്ദിച്ച സംഭവം; പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്ന് യുവതി

  1. Home
  2. Trending

സ്ത്രീധനം ആവശ്യപ്പെട്ട് നവ വധുവിനെ ഭർത്താവ് മർദ്ദിച്ച സംഭവം; പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്ന് യുവതി

attack


സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു. ഭർത്താവിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും യുവതി പറയുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട ആയിരുന്നു മർദ്ദനം.
ബെൽറ്റ് ഉപയോഗിച്ച് അടിച്ചു കൈമുഷ്ടി ചുരുട്ടി തലയ്ക്ക് ഇരുഭാഗവും അടിച്ചു വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നു. വീട്ടിലെ മറ്റുള്ളവർ ഈ സമയം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും ആരും വന്നില്ല. യുവതി പറയുന്നു.
അടിയിൽ തനിക്ക് ബോധം നഷ്ടമായി എന്നും 150 പവനും കാറും താൻ അർഹിക്കുന്നു എന്ന് പറഞ്ഞാണ് ഭർത്താവായ രാഹുൽ തന്നെ മർദ്ദിച്ചതെന്നും യുവതി പറയുന്നു.
വിവാഹ ശേഷം ഞാൻ എന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല. അത് രാഹുലിന്റെ കയ്യിലാണ്. മുറിവിനെ പറ്റി ചോദിച്ചാൽ കുളിമുറിയിൽ വീണു എന്നെ പറയാവൂ എന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. എന്നാൽ വീട്ടുകാർ ആവർത്തിച്ചു ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയി.