'തനിക്ക് 'ചിത്രങ്ങൾ' ലഭിച്ചില്ല; ആരോപണം മറുപടി അർഹിക്കുന്നില്ല'; നടി രേവതി

  1. Home
  2. Trending

'തനിക്ക് 'ചിത്രങ്ങൾ' ലഭിച്ചില്ല; ആരോപണം മറുപടി അർഹിക്കുന്നില്ല'; നടി രേവതി

revathi


സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

'രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല' എന്നായിരുന്നു രേവതിയുടെ മറുപടി