'കൈ' വിടാതെ ഇടുക്കി; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിച്ചു

  1. Home
  2. Trending

'കൈ' വിടാതെ ഇടുക്കി; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിച്ചു

dean-kuriakose


പതിനെട്ടാം ലോക്സഭയിൽ ഇടുക്കിയുടെ ശബ്ദമാകാൻ രണ്ടാം തവണയും ഡീൻ കുര്യാക്കോസ്. ഇടുക്കിയിൽ മൂന്നാം പോരാട്ടത്തിന് ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ വിജയം രണ്ടാം തവണയും ഡീനിനൊപ്പം തന്നെ.

133727 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ടായിരുന്നു. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ ഇത്തവണ മണ്ഡലം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളിലായി.