ഇന്‍ഡ്യ' മുന്നണിയെ വിജയിപ്പിക്കുകയാണെങ്കില്‍, ഞാന്‍ ജൂണ്‍ അഞ്ചിന് മടങ്ങിവരും: കെജ്‌രിവാൾ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രചാരണ പ്രസംഗങ്ങളുടെ പേരില്‍ നടപടിയെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ജനങ്ങള്‍ 'ഇന്‍ഡ്യ' ബ്ലോക്കിന് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്ന കെജ്‌രിവാളിൻ്റെ പ്രസംഗത്തിനെതിരെയാണ് ഇഡി കോടതിയെ സമീപിച്ചത്
. 'ജൂണ്‍ രണ്ടിന് എനിക്ക് വീണ്ടും ജയിലിലേക്ക് പോകണം. ജൂണ്‍ നാലിന് ഞാന്‍ ജയിലില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം കാണും. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് 'ഇന്‍ഡ്യ' മുന്നണിയെ വിജയിപ്പിക്കുകയാണെങ്കില്‍, ഞാന്‍ ജൂണ്‍ അഞ്ചിന് മടങ്ങിവരും.' എന്നാണ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്