ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കും': അന്ത്യശാസനവുമായി ട്രംപ്

  1. Home
  2. Trending

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കും': അന്ത്യശാസനവുമായി ട്രംപ്

trump


 


ബന്ദികളെ വിട്ടയക്കുന്നതിൽ ഹമാസിന് അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകും. ഗാസയിൽ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിന്‍റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി മുഴക്കി. 

ഹമാസുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ അന്ത്യശാസനം. ഇതുവരെ വൈറ്റ് ഹൌസ് നേരിട്ട് ഹമാസുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഹമാസിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാലാണ് ഇത്. എന്നാൽ ഈ കീഴ്‍വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൌസ് ഹമാസുമായി നേരിട്ട് ചർച്ച നടത്തുന്നത്. നിങ്ങൾ കൊലപ്പെടുത്തിയവർ ഉണ്ടെങ്കിൽ അവരുടെ മൃതദേഹം വിട്ടുനൽകണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു.