ഐ.ഐ.ടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ആറു വർഷത്തിനിടെ ജീവനൊടുക്കിയത് 13 പേർ

  1. Home
  2. Trending

ഐ.ഐ.ടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ആറു വർഷത്തിനിടെ ജീവനൊടുക്കിയത് 13 പേർ

iit m


മദ്രാസ്​ ഐ.ഐ.ടിയിൽ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. ആന്ധ്ര സ്വദേശി പുഷ്പക്​ ശ്രീ സായ്​ (21) ആണ്​ ഹോസ്റ്റൽ മുറിയിൽ തുങ്ങിമരിച്ചത്​. മൂന്നാം വർഷ ബി.ടെക്ക് വിദ്യാർത്ഥിയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിലേക്ക്​ മാറ്റി. മരണത്തിൽ കോട്ടൂർപുരം പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ആര് വർഷത്തിനിടെ 13 വിദ്യാർത്ഥികളാണ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം രണ്ടാം വർഷ ഇലക്​ട്രിക്കൽ എൻജിനീയറിങ്(എം.എസ്​)​ വിദ്യാർഥിയായ സ്റ്റീവൻ സണ്ണിയും ആത്മഹത്യ ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശിയായിരുന്നു സ്റ്റീവൻ.