എന്നെ വളഞ്ഞിട്ടാക്രമിക്കുന്നുണ്ട്; ഞാൻ എന്ത് തെറ്റാണ് ചെയ്തത് ? മാവേലിക്കരയിൽ ഞാനാവും സ്ഥാനാർത്ഥിയെന്ന് പറയാനാവില്ല; കെടിക്കുന്നിൽ സുരേഷ്

  1. Home
  2. Trending

എന്നെ വളഞ്ഞിട്ടാക്രമിക്കുന്നുണ്ട്; ഞാൻ എന്ത് തെറ്റാണ് ചെയ്തത് ? മാവേലിക്കരയിൽ ഞാനാവും സ്ഥാനാർത്ഥിയെന്ന് പറയാനാവില്ല; കെടിക്കുന്നിൽ സുരേഷ്

kodikunnil suresh


രാജ്യം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. കോൺഗ്രസിന്റെ ഇന്ത്യയിലെ തന്നെ മുതിർന്ന പാർലമെൻറ് അംഗവും നേതാവുമാണ് കൊടിക്കുന്നിൽ സുരേഷ്. 9 തവണ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് അദ്ദേഹം മത്സരിച്ചു. ഏഴു തവണ ലോക്സഭാംഗമായി. 1989 ൽ ആദ്യമായി മത്സരിച്ചു. പക്ഷേ തന്നെ  ഇകഴ്ത്താനും തളർത്താനും വൻ ഗൂഢാലോചന നടക്കുകയാണ് എന്ന ഗുരുതരാരോപണം കൊടിക്കുന്നിൽ സുരേഷ് ഉന്നയിക്കുന്നുണ്ട്. മലയാള മനോരമ ബ്യൂറോ ചീഫ് സുജിത്ത് നായരും ആയി ക്രോസ് ഫയലിൽ മുതിർന്ന രാഷ്ട്രീയ നേതാവ് കൊടിക്കുന്നിൽ സുരേഷ് മനസ്സുതുറക്കുന്നു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും നേടിയതുപോലെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മിന്നും വിജയം നേടും എന്ന ആത്മവിശ്വാസം പാർട്ടിക്ക് ഉണ്ട് എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറയുന്നത്. സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ സംഘടന സംവിധാനം കുറ്റമറ്റതാണെന്ന് ഒരുകാലത്തും അവകാശപ്പെടാൻ കഴിയില്ല. എങ്കിലും തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ അത് ബാധിക്കാറില്ല. ജയിക്കണമെന്ന വാശിയോടെയുള്ള പ്രവർത്തനരീതിയിലേക്ക് മാറുമ്പോൾ പോരായ്മകളെല്ലാം മാറും എന്നും കൊടുക്കുന്നിൽ സുരേഷ് പറയുന്നുണ്ട്.

സംഘടന ദൗർബല്യങ്ങൾ പലയിടത്തും ഉണ്ട്. ചിലയിടങ്ങളിൽ ആർഎസ്പിയും ലീഗ്, കേരള കോൺഗ്രസ് പോലുള്ള ഘടകകക്ഷികൾ ശക്തരാണ്. ഇവരുമായി യോജിച്ച് പ്രവർത്തിക്കും. ഇതിലൂടെ പോരായ്മകൾ മറികടക്കാൻ കഴിയുമെന്ന് കൊടുക്കുന്നിൽ സുരേഷ് വിശദീകരിക്കുന്നുണ്ട്. സാധാരണ സിറ്റിംഗ് എംപിമാർ എല്ലാം മത്സരിക്കുന്ന രീതിയാണ് കോൺഗ്രസിൽ ഉള്ളത്. ഇത്തവണയും എംപിമാർ വീണ്ടും മത്സരിക്കുമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. മാവേലിക്കരയുടെ കാര്യത്തിൽ വീണ്ടും മത്സരിക്കുമോ എന്ന് ചോദ്യത്തിന് ഇല്ല എന്നോട് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല എന്ന് മറുപടിയാണ് കൊടുക്കുന്നതിൽ സുരേഷ് സുജിത്ത് നായർക്ക് നൽകിയത്.

 അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്താംതവണയാവും കൊടിക്കുന്നിൽ സുരേഷ് മത്സരിക്കുക. ജനങ്ങൾക്ക് എന്നെ മടുത്തതായി എനിക്ക് തോന്നിയിട്ടില്ല. ഏത് സമയത്തും ഏത് കാര്യത്തിനും എന്നെ സമീപിക്കാനും അവരുടെ ആവശ്യങ്ങൾ പറയാനും കഴിയും. മത്സരിക്കുമോ മത്സരിക്കാതിരിക്കുമോ എന്നെല്ലാം വാർത്തകൾ വരുന്നതുകൊണ്ട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി മത്സരിക്കണമെന്ന് എന്നോട് പറയുന്നവരാണ് കൂടുതലും. എന്ത് തീരുമാനം കോൺഗ്രസ് നേതൃത്വം എടുത്താലും അത് അംഗീകരിക്കുമെന്നും കുടിക്കുന്നിൽ സുരേഷ് വിശദീകരിക്കുന്നു. പുതിയ വ്യക്തിത്വങ്ങൾക്ക് അവസരം നൽകണം എന്നാണ് തൻറെ മനസ്സാക്ഷി പറയുന്നത്. പാർട്ടി അത് ആഗ്രഹിക്കുന്നുണ്ട്.  ഞാൻ തടസ്സം നിൽക്കില്ല.

ഒരു ബുദ്ധിമുട്ടുമില്ലാതെ ഞാൻ മാറി നിൽക്കാം. അത് നേതൃത്വത്തോട് പലതവണ നേരത്തെയും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു കാര്യം ആലോചിക്കുക പോലും ചെയ്യേണ്ട എന്നാണ് നേതൃത്വം എന്നോട് പറഞ്ഞത് തിരഞ്ഞെടുപ്പ് സമിതിയിൽ ഇക്കാര്യം പറഞ്ഞപ്പോഴും ആരും താൽപര്യം കാണിച്ചില്ല. അതിനർത്ഥം മത്സരിക്കാൻ താല്പര്യമില്ല എന്നല്ല ഞാൻ പറഞ്ഞത്. ചില മാധ്യമങ്ങൾ അങ്ങനെ വാർത്ത നൽകിയിരുന്നു. മറ്റൊരാൾക്ക് അവസരം കൊടുക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിന് തടസ്സമില്ല എന്നാണ്. വ്യക്തമാക്കിയത് തുടർച്ചയായി ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ പേരിൽ എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് കോൺഗ്രസിലും 

യുഡിഎഫിലും എത്രയോ തവണ മത്സരിച്ചവരുണ്ട് എംഎൽഎമാരായിരിക്കെ എംപിമാരായി മത്സരിച്ചവരുണ്ട്. ദീർഘകാലം പാർലമെൻറിൽ ഉണ്ടായിട്ട് പിന്നീട് നിയമസഭയിലേക്ക് മത്സരിച്ച് മന്ത്രിമാരായ അവർക്കാർക്കും പ്രശ്നമില്ല. പക്ഷേ എന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.  അതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനാണ് ഞാൻ. ദളിതനാണ്. പടിപടിയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയരാൻ സാധിച്ചത് എൻറെ കഠിനാധ്വാനം കൊണ്ടാണ്. എന്നെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചു. എനിക്ക് മത്സരിക്കാൻ നൽകിയ മണ്ഡലങ്ങൾ കോൺഗ്രസ്  സുരക്ഷിതമായി നിലനിർത്തി. പാർട്ടിക്ക് ദോഷകരമായ ഒരു നടപടിയും എൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുന്ന തരത്തിൽ ആയിരുന്നു എക്കാലവും എൻറെ പ്രവർത്തനം.

 അതിന്റെ ഫലമായി കൊട്ടാരക്കരയിൽ കേരള കോൺഗ്രസിൻറെ പ്രസക്തി കുറഞ്ഞു. അപ്പോഴാണ് ആർ ബാലകൃഷ്ണപിള്ളയ്ക്ക് എന്നോട് അകൽച്ച വന്നത്. താങ്കൾക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസുകാരുടെ ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ പരിശോധിച്ചിട്ടില്ല എന്ന് കൊടുക്കുന്നതിൽ സുരേഷ് മറുപടി നൽകി. ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്നെ ലക്ഷ്യമിട്ട് വാർത്തകൾ വരുന്നുണ്ട്.

എന്തിനാണ് എന്നെ ഇത്രമാത്രം ഇങ്ങനെ ആക്രമിക്കുന്നത് ? മാവേലിക്കര യുഡിഎഫിന്റെ ഉറച്ച കോട്ട ഒന്നുമല്ല. നന്നായി വിയർപ്പൊഴുക്കി മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ്. തുടർച്ചയായി ജയിക്കുന്നു അതൊന്നും വിമർശകർ കാണുന്നില്ല. ഞാൻ സമ്പന്നല്ല. രാഷ്ട്രീയ പൈതൃകം അവകാശപ്പെടാനില്ല. ആകെയുള്ളത് കഠിനാധ്വാനവും. പക്ഷേ പകരം മോശക്കാരൻ ആക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മുന്നോട്ടുപോകുന്ന രാഷ്ട്രീയക്കാരൻ പ്രോത്സാഹനം അല്ലേ അർഹിക്കുന്നത് ? എൻറെ പാർട്ടിയിലും വോട്ടർമാരിലും പൂർണ്ണ വിശ്വാസം ഉള്ളതിനാൽ ഇതൊന്നും എന്നെ തളർത്തില്ലെന്ന് കൊടുക്കുന്നതിൽ സുരേഷ് പറയുന്നുണ്ട്.

 ദളിത് വിഭാഗത്തിൽ നിന്നും നേതാക്കളെ വളർത്തിയെടുക്കുന്നതിൽ കോൺഗ്രസിന് പോരായ്മ ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു ആരോപണം തെറ്റാണ് എന്നാണ് കൊടുക്കുന്നതിൽ സുരേഷ് നൽകിയ മറുപടി. കോൺഗ്രസ് പുനഃസംഘടന നടക്കുന്ന എല്ലാ ഘട്ടത്തിലും പട്ടികജാതി പട്ടികവർഗ്ഗ പ്രാധാന്യത്തിന് വേണ്ടി ഞാൻ വളരെ ശക്തമായി വാധിക്കുന്നുണ്ട്. എല്ലാ ഘട്ടത്തിലും പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും  അത് ചെയ്തു. പ്രവർത്തന സമിതി അംഗത്വം എന്ന പരമോന്നത പദവി വഹിക്കുമ്പോഴും വർക്കിംഗ് പ്രസിഡന്റായി തുടരുകയാണല്ലോ എന്ന് ചോദ്യത്തിന് ഞാൻ അത് ഒഴിവാക്കാൻ സന്നദ്ധത അറിയിച്ചിരുന്നു എന്നും അദ്ദേഹം മറുപടി നൽകി.

മാവേലിക്കരയിൽ താങ്കൾ തന്നെയാണോ സ്ഥാനാർഥി എന്ന സുജിത്ത് നായരുടെ ചോദ്യത്തിന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമായ മറുപടി നൽകിയില്ല. മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ബൂത്ത് കമ്മിറ്റികൾ എല്ലാം ആയി. പലതലത്തിലും യോഗങ്ങൾ കഴിഞ്ഞു. ലോക്സഭാ മണ്ഡലം യുഡിഎഫിന് വേണ്ടി നിലനിർത്തുകയാണ് പ്രധാനം. ഞാനാകും സ്ഥാനാർത്ഥിയെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. ആർക്കും അതിനെ കഴിയില്ല. എന്ന് കൊടിക്കുന്നിൽ സുരേഷ് മറുപടി നൽകി.