'അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം'; കോൺഗ്രസിനെതിരെ വിമർശനവുമായി ഇ പി ജയരാജൻ

  1. Home
  2. Trending

'അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം'; കോൺഗ്രസിനെതിരെ വിമർശനവുമായി ഇ പി ജയരാജൻ

ep


 കർണാടകയിലെ സത്യപ്രതിജ്ഞയിലേക്ക്  മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ.  കോൺഗ്രസിന്റേത് അപക്വവും  ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ഈ സമീപനമെങ്കിൽ കർണാടകയിൽ അധികദിവസം ഭരിക്കില്ലെന്നും ഇപി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ്‌ മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാവില്ല. തെലുങ്കാന, കേരള മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിലില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.