മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വൻ കലാപം

  1. Home
  2. Trending

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വൻ കലാപം

pak


പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധങ്ങളെ തുടർന്ന് ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ  മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതർ അറിയിച്ചു

പ്രതിഷേധക്കാർ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധിക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നത്തിന് കാരണമായിട്ടുണ്ട്.