പുലി പേടിയിൽ മൂന്നാറിലെ തലയാർ കൂട്ടിനുള്ളിൽ തന്നെ; വന്യജീവി ആക്രമണം രൂക്ഷം

  1. Home
  2. Trending

പുലി പേടിയിൽ മൂന്നാറിലെ തലയാർ കൂട്ടിനുള്ളിൽ തന്നെ; വന്യജീവി ആക്രമണം രൂക്ഷം

Tiger


മൂന്നാർ തലയാറിൽ പുലിയിറങ്ങിയതായി വിവരം. പുലിയുടെ ആക്രമണത്തിൽ പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവാണ് ചത്തത്. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കൾ വന്യജീവി ആക്രമണത്തിൽ ചത്തതായി നാട്ടുകാർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. പശുക്കളുടെ കരച്ചിൽ കേട്ട് തോട്ടം തൊഴിലാളികൾ ഉണർന്ന് ബഹളം വെച്ചപ്പോഴേക്കും പുലി ഓടിപ്പോയിരുന്നു. തോട്ടം തൊഴിലാളികൾ തൊഴുത്തിലെത്തി പരിശോധിച്ചപ്പോഴാണ് പശു ചത്തുകിടക്കുന്നത് കണ്ടത്. കഴിഞ്ഞ കുറെക്കാലങ്ങളായി ഇവിടെ വന്യജീവികളുടെ ആക്രമണം നടക്കുന്നതായും നാട്ടുകാർ പറഞ്ഞു.