അടുത്ത പത്ത് വര്‍ഷം സദ്ഭരണം, വികസനം എന്നിവ ഉറപ്പാക്കും; മോദി

  1. Home
  2. Trending

അടുത്ത പത്ത് വര്‍ഷം സദ്ഭരണം, വികസനം എന്നിവ ഉറപ്പാക്കും; മോദി

modi


രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പുതിയ ദൗത്യത്തിന് തന്നെ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. രാജ്യത്തെ മുന്നോട്ട് നടത്താന്‍ കഠിനാധ്വാനം ചെയ്യും. തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ശേഷം എന്‍ഡിഎ യോഗത്തില്‍ സഖ്യകക്ഷികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. 'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയിലെ ബന്ധം ദൃഢമാണ്. അധികാരത്തിലെത്താന്‍ ചില പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടായ കൂട്ടായ്മയല്ല എന്‍ഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. എന്‍ഡിഎയിലെ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു.' മോദി പറഞ്ഞു, പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചായിരുന്നു പരാമര്‍ശം.