സ്വർണവിലയിൽ വർദ്ധനവ്; അറിയാം ഇന്നത്തെ നിരക്ക്

  1. Home
  2. Trending

സ്വർണവിലയിൽ വർദ്ധനവ്; അറിയാം ഇന്നത്തെ നിരക്ക്

GOLD


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയാണ്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 6,995 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,631 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് സംഭവിച്ചിരിക്കുന്നത്.

നവംബർ 12 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കുറവ് സംഭവിച്ച് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വ‌ർണത്തിന്റെ വില 59,080 രൂപയായിരുന്നു. സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.

സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവുണ്ടായി. ഒരു ഗ്രാം വെളളിയുടെ വില 99 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 98.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,900 രൂപയുമായിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.