ഇന്ത്യയുടെ ഭരണനിർവഹണം ലോകത്തിന് തന്നെ മാതൃക; വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നുവെന്ന് നരേന്ദ്രമോദി

വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിരവധി ഓര്‍മ്മകൾ ഇവിടെയുണ്ടെന്നും, സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.
"രാജ്യത്തിന്റെ ചരിത്രത്തില്‍ സെന്‍ട്രല്‍ ഹാളിന് നിര്‍ണ്ണായക ചരിത്രമുണ്ട്. നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണ്. നിരവധി അധികാരകൈമാറ്റത്തിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി. ഇരുസഭകളിലുമായി 4000 നിയമങ്ങള്‍ പാസാക്കി. ദേശീയഗാനത്തിലും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെയാണ്. പഴയ മന്ദിരം ഇനി സംവിധാൻ സദൻ (ഭരണഘടനാ സഭ)എന്ന് അറിയപ്പെടും"- നരേന്ദ്ര മോദി വ്യക്തമാക്കി.
"ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് ഭീകരവാദത്തിനെതിരായ പ്രധാനപ്പെട്ടൊരു നീക്കമായിരുന്നു. ഇന്ത്യയുടെ ഭരണനിര്‍വഹണം ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യ ഉടന്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും"- പ്രധാനമന്ത്രി വ്യക്തമാക്കി.