ലോകത്തെ ഏറ്റവും മലിനമായ 50 ന​ഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിൽ; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്

  1. Home
  2. Trending

ലോകത്തെ ഏറ്റവും മലിനമായ 50 ന​ഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിൽ; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്

polution india


2022ലെ ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ ‘വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലെതാണ് വിവരങ്ങൾ. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമായ പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. 

2021ലെ റിപ്പോർട്ടിൽ മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. നിലവിൽ ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മലിനീകരണം കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മുൻപിലുള്ളത്. 

ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണമുളള ന​ഗരം പാകിസ്താന്റെ തലസ്ഥാനമായ ലാഹോർ ആണ്. ചൈനയിലെ ഹോടൻ, രാജസ്ഥാനിലെ ഭിവാഡി, രാജ്യ തലസ്ഥാനമായ ഡൽഹി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. പിഎം 2.5 ലെവൽ 92.6 മൈക്രോ​ഗ്രാം ആണ് ഡൽഹിയിലെ മലിനീകരണത്തിന്റെ തോത്. സുരക്ഷിത പരിധിയെക്കാൾ 20 മടങ്ങ് അധികമാണിത്. മലിനീകരണം അധികമുള്ള ആദ്യ പത്ത് ന​ഗരങ്ങളിൽ ആറെണ്ണവും ഇന്ത്യയിലാണ്. കൊൽക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെം​ഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ച രാജ്യത്തെ മറ്റ് ന​ഗരങ്ങളിലെ മലിനീകരണത്തിന്റെ തോത്.