ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈൽ

  1. Home
  2. Trending

ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈൽ

   akash missile system  


ആകാശ് മിസൈലുകളാണ് ഇന്ത്യൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാനിൽ നിന്ന് നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. തദ്ദേശീയമായി നിർമിച്ച ആകാശ് മിസൈലുകൾ ഇന്ത്യൻ പ്രതിരോധത്തിന്റെ കരുത്തായി മാറിയെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭൂമിയിൽ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല - വ്യോമ മിസൈൽ എന്ന നിലയിലാണ് ആകാശിന്റെ രൂപ കൽപന. ഒന്നിലധികം ലക്ഷ്യങ്ങളെ ആന്തരീക്ഷത്തിൽ വച്ച് തന്നെ ഭേദിക്കാൻ ആകാശ് മിസൈലിന് സാധിക്കും. അത്യാധുനിക സവിശേഷതകൾ അടങ്ങിയ ആകാശ് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കാര്യക്ഷമായി പ്രവർത്തിക്കാൻ പ്രാപ്തിയുള്ളയാണ്.

റിയൽ ടൈം മൾട്ടി സെൻസർ ഡാറ്റ പ്രോസസിങ് സംവിധാനത്തിലുടെ ഭീഷണികൾ വിലയിരുത്തി ലക്ഷ്യങ്ങൾ തകർക്കാൻ ആകാശിന് സാധിക്കും. ലക്ഷ്യങ്ങൾ പുനർനിർണയിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത. ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും. വ്യാഴം - വെള്ളി ദിനങ്ങളിൽ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ആകാശ് മിസൈലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യൻ സൈന്യം 50 ലധികം പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്നാണ് റിപ്പോർട്ടുകൾ. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ നിർവീര്യമാക്കിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യവും വ്യോമസേനയും കൂടുതൽ മിസൈൽ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നു.