ഇന്ത്യ മുന്നണി കറുത്ത കുതിരകളായി; എൻഡിഎക്ക് കടുത്ത വെല്ലുവിളി ഉയർത്തി വൻ മുന്നേറ്റം

  1. Home
  2. Trending

ഇന്ത്യ മുന്നണി കറുത്ത കുതിരകളായി; എൻഡിഎക്ക് കടുത്ത വെല്ലുവിളി ഉയർത്തി വൻ മുന്നേറ്റം

india


ഇന്ത്യമുന്നണി കറുത്ത കുതിരകളാകുന്നു.  ലോക്സഭാ  തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കടുത്ത വെല്ലുവിളി ഉയർത്തി ഇന്ത്യാ മുന്നണി. എൻഡിഎ 228 സീറ്റുകളിൽ ലീഡ് ചെയ്യുന്നു  രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ആ  പ്രതീക്ഷ തകർന്നടിഞ്ഞു. ഇൻഡ്യ മുന്നണി 295 സീറ്റുകൾ നേടുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. 

ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി മികച്ച മുന്നേറ്റം നടത്തി. എൻഡിഎക്ക് മികച്ച മുന്നേറ്റം നടത്താനായില്ല.  ലോക്സഭാ  തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺ​ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്. അടിശക്തമായ പേരാട്ടത്തിനൊടുവിൽ തൃണമൂൽ 30 ലധികം സീറ്റുകൾ നേടി. ബി.ജെ.പിക്ക് ഇനിയും സർക്കാർ ഉണ്ടാക്കാൻ 4
0 സീറ്റുകൾ വേണം. സർക്കാർ രൂപികരിക്കാൻ നേതാക്കൾ ചർച്ച തുടങ്ങി.