ഫേസ്ബുക്കിലൂടെ അപമാനിച്ചു; അപകീർത്തി കേസ് ഫയൽ ചെയ്ത് വി എസ് ശിവകുമാർ

  1. Home
  2. Trending

ഫേസ്ബുക്കിലൂടെ അപമാനിച്ചു; അപകീർത്തി കേസ് ഫയൽ ചെയ്ത് വി എസ് ശിവകുമാർ

vs-sivakumar


അപകീർത്തി കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ.  മുൻ മന്ത്രിയായ തന്നെ ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്നാരോപിച്ചാണ് കേസ്.  എറണാകുളം അമൃത മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ.അജയ് ബാലചന്ദ്രനെതിരെയാണ് ഹർജി. 

സ്വകാര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മുൻ മന്ത്രിയായയ തന്നെ ഫേസ്ബുക്കിലൂടെ എതിർകക്ഷി അപമാനിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്. 2023 ജൂൺ എട്ടിനാണ് സംഭവമുണ്ടായത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തും.