ഐക്യൂഒഒ 15 ഫൈവ് ജി; അറിയാം വിലയും പ്രധാനപ്പെട്ട ഫീച്ചറുകളും

  1. Home
  2. Trending

ഐക്യൂഒഒ 15 ഫൈവ് ജി; അറിയാം വിലയും പ്രധാനപ്പെട്ട ഫീച്ചറുകളും

iqoo 15


പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ സബ് ബ്രാൻഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഫൈവ് ജി അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഫോണിൽ 2കെ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് സാംസങ് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തിൽ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2 പ്രോസസർ ആണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കും. ഫോണിൽ കരുത്തുറ്റ 7,000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 

100W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം ഐക്യുഒഒ 15ൽ 50എംപി 1/1.5 ഇഞ്ച് പ്രധാന കാമറ, 50എംപി പെരിസ്‌കോപ്പ് കാമറ, അൾട്രാവൈഡ് ലെൻസ് എന്നിവ ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ കാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൽ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ, ഡ്യുവൽ സ്പീക്കറുകൾ എന്നിവയും ഉണ്ടായേക്കാം. വിലയെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയിൽ ഏകദേശം 60,000 രൂപയ്ക്ക് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. ഇതിനുപുറമെ, മറ്റ് രണ്ട് ഫോണുകളായ ഐക്യുഒഒ 15 മിനി, ഐക്യുഒഒ 15 അൾട്രാ എന്നിവയും അടുത്ത വർഷം അവസാനത്തോടെ ഈ നിരയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.