കുവൈത്തിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

  1. Home
  2. Trending

കുവൈത്തിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

kuwait


കുവൈത്തിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയുണ്ടായ ഈ ആക്രമണത്തിൽ പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ അടിയന്തര സേനാംഗങ്ങൾ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വരികയാണ്.

അതേസമയം, ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച അഞ്ച് ഡ്രോണുകൾ സൈന്യം വിജയകരമായി തടഞ്ഞതായി നാഷണൽ ഗാർഡ് അറിയിച്ചു. ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ വ്യക്തമാക്കി. വ്യോമ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനൊപ്പം തന്നെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.