കുവൈത്തിൽ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

  1. Home
  2. Trending

കുവൈത്തിൽ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

 kuwait


കുവൈത്തിലെ പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റുകളിലൊന്നിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ മരിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയാണ് കുവൈത്തിന്റെ തന്ത്രപ്രധാനമായ ഈ പ്ലാന്റിന് നേരെ ആക്രമണമുണ്ടായത്. പ്ലാന്റിലെ ഒരു സർവീസ് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഇന്ത്യൻ തൊഴിലാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തെ തുടർന്ന് കുവൈത്ത് അടിയന്തര സേനയും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നിലവിൽ പ്ലാന്റിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്തെ വൈദ്യുതി, ജല വിതരണ ശൃംഖലകൾക്ക് തടസ്സങ്ങളൊന്നുമില്ലെന്നും മന്ത്രാലയം അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനക്ഷമത പൂർവ്വസ്ഥിതിയിലാക്കാൻ മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയ വക്താവ് ഫാത്തിമ ജൗഹർ ഹയാത്ത് അഭ്യർത്ഥിച്ചു. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും സുതാര്യമായ രീതിയിൽ വാർത്തകൾ കൈമാറുമെന്നും അവർ വ്യക്തമാക്കി. ബഹ്‌റൈനും ഒമാനും പിന്നാലെ കുവൈത്തിലും സംഘർഷത്തിന്റെ നിഴൽ പടരുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

English Slug: Indian worker killed in Iranian attack on Kuwait power and water desalination plant.