രാജീവ് ഗാന്ധി വധക്കേസ്: പ്രതി മുരുകന് ഇന്ത്യ വിടാൻ യാത്രാരേഖ അനുവദിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷൻ

  1. Home
  2. Trending

രാജീവ് ഗാന്ധി വധക്കേസ്: പ്രതി മുരുകന് ഇന്ത്യ വിടാൻ യാത്രാരേഖ അനുവദിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷൻ

murikan


രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാം. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റെജിസ്ട്രേഷൻ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും. 

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞു വരികയാണ് മുരുകനും മറ്റു മൂന്നു പേരും. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു