നിരോധിച്ച മരുന്നുകൾ ഓൺലൈനിൽ നിന്ന് വാങ്ങുന്നത് നിയമ വിരുദ്ധം; വീണ്ടും ഓർമ്മിപ്പിച്ച് കേരള പൊലീസ്

  1. Home
  2. Trending

നിരോധിച്ച മരുന്നുകൾ ഓൺലൈനിൽ നിന്ന് വാങ്ങുന്നത് നിയമ വിരുദ്ധം; വീണ്ടും ഓർമ്മിപ്പിച്ച് കേരള പൊലീസ്

medicine


നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് കേരള പോലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെയാണ് കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കിയത്.

നിരോധിത മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിരോധിത മരുന്നുകളോ സൈക്കോട്രോപിക് മരുന്നുകളോ ഓണ്‍ലൈനില്‍ വാങ്ങുകയാണെങ്കില്‍ നിയമത്തിന്റെ വിലങ്ങു വീഴാം എന്നാണ് കേരള പോലീസ് കുറിച്ചത്.