ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യം; ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനം: മുഖ്യമന്ത്രി

  1. Home
  2. Trending

ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യം; ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനം: മുഖ്യമന്ത്രി

cm


 

ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമാണ്.പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നു.ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദർശിച്ചു.രാഹുൽ ഗാന്ധിയുടെ വാക്കുകൾ അമേരിക്കയെ പ്രീണിപ്പിക്കുന്നത് ആണ്.പുന്നപ്ര വയലാർ സമര വാരാചരണം സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

..സ്വാതന്ത്യ്ര സമരത്തിൽ ഒരു പങ്കും വഹിക്കത് ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.കൊടിയ പീഡനങ്ങൾ നേരിട്ട് നിരവധി പേർ ജയിലിൽ കിടന്നിട്ടുണ്ട്.സവർക്കർ ആൻഡമാൻ ജയിലിൽ എത്തിയപ്പോ ആദ്യം ചെയ്തന് മാപ്പ് എഴുതി നൽകിയതാണ്.അദ്ദേഹത്തെ ആണ് ചിലർ വീർ സവർക്കർ എന്ന് വിളിക്കുന്നത്.ബ്രിട്ടീഷ്കാർകൊപ്പമായിരുന്നു സംഘപരിവർ
ആ ചരിത്രം തിരുത്തിയെഴുതാനാണ് ഇന്ന് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു