സിപിഎം പിരിച്ച് വിടേണ്ട സമയമായെന്ന് എംഎം ഹസ്സൻ; എല്‍ഡിഎഫ് നേതൃത്വത്തിന് സിപിഎമ്മിന് അര്‍ഹതയില്ല

  1. Home
  2. Trending

സിപിഎം പിരിച്ച് വിടേണ്ട സമയമായെന്ന് എംഎം ഹസ്സൻ; എല്‍ഡിഎഫ് നേതൃത്വത്തിന് സിപിഎമ്മിന് അര്‍ഹതയില്ല

hassan


എൽഡിഎഫിനതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. എല്‍ഡിഎഫ് നേതൃത്വത്തിന് സിപിഎമ്മിന് അര്‍ഹതയില്ലെന്ന് എംഎം ഹസന്‍. സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട സമയമായെന്നും എംഎം ഹസ്സൻ വിമർശിച്ചു. സിപിഎമ്മിനെതിരെ ബിനോയ് വിശ്വം നടത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎം ഹസ്സൻ്റെ പ്രതികരണം. 

കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള സിപിഎം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഎം അണികള്‍ തീരുമാനിച്ചത്. 

സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും എംവി ഗോവിന്ദനും കാട്ടണമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.