ഡല്‍ഹിയില്‍ നല്ല ചൂടാണല്ലേ ? 19 സീറ്റുകളില്‍ തോൽവി; തോൽവിയെ കുറിച്ചുള്ള ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി

  1. Home
  2. Trending

ഡല്‍ഹിയില്‍ നല്ല ചൂടാണല്ലേ ? 19 സീറ്റുകളില്‍ തോൽവി; തോൽവിയെ കുറിച്ചുള്ള ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി

CM


ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ സിപിഐഎം പിബി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് 19 സീറ്റുകളില്‍ തോറ്റത് ഭരണവിരുദ്ധവികാരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞല്ലോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ രൂപേണയുള്ള മറുപടി. കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഡല്‍ഹിയില്‍ നല്ല ചൂടാണല്ലേ എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തോല്‍വിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടി മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നായിയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.