അവതാറിന്റെ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്

  1. Home
  2. Trending

അവതാറിന്റെ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്

  avatar3      


ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സിനിമയാണ് ജെയിംസ് കാമറൂൺ ഒരുക്കിയ സയൻസ് ഫിക്ഷൻ ഫ്രാഞ്ചൈസിയായ അവതാർ. പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും ലോകത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ്. ഇപ്പോഴിതാ 'അവതാർ: ഫയർ ആൻഡ് ആഷ്' എന്ന അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് റിലീസ് ആയിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജെയിംസ് കാമറൂണിൻറെ സിനിമാറ്റിക് യൂണിവേഴ്സിനെ മാറ്റി മറക്കുന്ന ചിത്രമാവും അവതാറിൻറെ മൂന്നാം ഭാഗമെന്നാണ് ആരാധകരുടെ അഭിപ്രായം. 

ഒരു അഗ്നി പർവതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വർഗക്കാരുടെ കഥയാണ് അവതാർ: ഫയർ ആൻഡ് ആഷ് പറയുന്നത്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയത്. ഡിസംബർ 19 ന് ഇന്ത്യയിലുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 2009ലാണ് അവതാറിൻറെ ആദ്യ 3D ഇറങ്ങിയത്. 

വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. 2D ഫോർമാറ്റിലും ഐമാക്‌സ് 3D ഫോർമാറ്റിലും ചിത്രം നിർമിക്കുന്നുണ്ട്. ആദ്യ ഭാഗം 2.9 ബില്യൺ ഡോളറാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ഇതോടെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി അവതാർ മാറി. 2022ൽ പുറത്തിറങ്ങിയ അവതാർ: ദ വേ ഓഫ് വാട്ടർ എന്ന രണ്ടാം ഭാ​ഗം 2.3 ബില്യൺ ഡോളർ നേടി പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. മൂന്നാം ഭാഗത്തെയും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.