കാന്താരയുടെ ഭാഗമാവാൻ കഴിഞ്ഞത് ക്രെഡിറ്റാണെന്ന് ജ‍യറാം

  1. Home
  2. Trending

കാന്താരയുടെ ഭാഗമാവാൻ കഴിഞ്ഞത് ക്രെഡിറ്റാണെന്ന് ജ‍യറാം

jayaram


മലയാളികളുടെ പ്രിയപ്പെട്ടനടൻ ജയറാം ഇപ്പോൾ തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുകയാണ്. എന്നാൽ തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നുമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഇപ്പോഴിതാ മറുപടി നൽകിയിരിക്കുകയാണ് ജയറാം.

എന്തുകൊണ്ട് മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വർഷത്തിലേറെയായി. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തത് കൊണ്ടുമാത്രമാണ് മലയാളത്തിൽ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളിൽ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളിൽനിന്ന് അപ്രധാനമല്ലാത്ത, എന്നാൽ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങൾ വന്നു ജയറാം പറഞ്ഞു.

തെലുങ്കിൽ 12 ഓളം സിനിമ ചെയ്തു. ആദ്യംചെയ്ത സിനിമ കണ്ട് അവർക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാൻ കഴിഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വലിയ ക്രെഡിറ്റാണ്. കന്നഡയിൽ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാൻ പോവുന്നു. എന്നെ വിളിക്കാവുന്നവയിൽ ഏറ്റവും നല്ല വേഷങ്ങൾക്കാണ് അവർ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാൻ പാടില്ല ജയറാം കൂട്ടിച്ചേർത്തു.  കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകൾ ആയിരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയറാം ഇക്കാര്യങ്ങൾ പറഞ്ഞത്.