വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്

  1. Home
  2. Trending

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്

ACCIDENT


പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാണിയേലിയിൽ എത്തിയതായിരുന്നു സംഘം. ബിനോയ്‌ ഓടിച്ച ജീപ്പ് പാണിയേലി ചെളിയിൽ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു. വളരെ ശ്രമകരമായാണ് ജീപ്പിനുള്ളിൽ നിന്നും ആളുകളെ പുറത്തേക്ക് എടുത്തത്.