'ജീവാനന്ദം പദ്ധതി'; ഇഷ്ടമുള്ളവർ ചേർന്നാൽ മതി; ധനമന്ത്രി

  1. Home
  2. Trending

'ജീവാനന്ദം പദ്ധതി'; ഇഷ്ടമുള്ളവർ ചേർന്നാൽ മതി; ധനമന്ത്രി

kn balagopal


ജീവാനന്ദം പദ്ധതി ഇൻഷുറൻസ് പദ്ധതിയാണ് .ആന്വറ്റി മാതൃകയിൽ നടത്തുന്ന പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി. അതിന്‍റെ  പഠനങ്ങൾ നടക്കുന്നതേയുള്ളൂ.മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകിയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. 

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിലപാട്.സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്.പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.