ജിസിസി രാജ്യങ്ങൾക്കിടയിൽ സംയുക്ത ലോജിസ്റ്റിക് പ്രവർത്തനം; പുത്തൻ പദ്ധതികളുമായി സൗദി അറേബ്യ

  1. Home
  2. Trending

ജിസിസി രാജ്യങ്ങൾക്കിടയിൽ സംയുക്ത ലോജിസ്റ്റിക് പ്രവർത്തനം; പുത്തൻ പദ്ധതികളുമായി സൗദി അറേബ്യ

saudi


ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കിടയിലുള്ള ലോജിസ്റ്റിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിതരണ ശൃംഖല (Supply Chain) കൂടുതൽ ശക്തമാക്കാനുമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. ജിസിസി ഗതാഗത മന്ത്രിമാരുടെ അസാധാരണ വെർച്വൽ യോഗത്തിലാണ് സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽജാസിർ ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.

ജിസിസി രാജ്യങ്ങൾക്കിടയിലുള്ള ലോജിസ്റ്റിക്‌സ് സംയോജനം വർധിപ്പിക്കുക, ചരക്ക് നീക്കം സുഗമമാക്കുക എന്നിവയാണ് ഈ സംരംഭ പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനും, അയൽരാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കും. വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാനും പ്രാദേശിക വിപണിയെ കൂടുതൽ ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സൗദിയുടെ ഈ പുതിയ പദ്ധതികൾ.